ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ, ഫോറം ഫോർ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് സ്റ്റുഡന്റസിന്റെ ആഭിമുഖ്യത്തിൽ 'അ മുതൽ റ വരെ' എന്ന പേരിൽ കേരളപിറവി ദിനവും ഭാഷാദിനവും ആഘോഷിച്ചു. കേരളഗാനത്തോട് കൂടെ തുടങ്ങിയ പരിപാടിയിൽ ഗവേഷക വിദ്യാർത്ഥിനി അഹല്യ സ്വാഗതം പറഞ്ഞു. വകുപ്പ് തല മേധാവി ഡോ. ടി. എം വാസുദേവൻ അധ്യക്ഷസ്ഥാനം വഹിച്ചു. സെനറ്റ് അംഗവും പഠനവകുപ്പിലെ പ്രൊഫസറുമായ ഡോ.മുഹമ്മദ് ഹനീഫ. കെ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാമിലി, ആവണി, അനുശ്രീ, ദിനു, സരിത, ബീന തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. യൂണിവേഴ്സിറ്റി ലൈബ്രറിയാൻ ഡോ. അബ്‌ദുൾ അസീസ്, കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് മേധാവി ഡോ. അബ്‌ദുൾ മജീദ് എന്നിവർ വിശിഷ്ടാതിഥികൾ ആയി എത്തി ചേർന്നു. മലയാള ഭാഷയും ഭാഷദിനത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി റഹ്മത്തുന്നീസ സംസാരിച്ചു. പാട്ടുത്സവം, പ്രശ്നോത്തരി, മലയാളം കളികൾ തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പരിപാടികൾ പഠനവകുപ്പിൽ അരങ്ങേറി. യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ തിരുവാതിര അവതരിപ്പിച്ചു കൊണ്ട് ഉച്ചവരെയുള്ള പരിപാടികൾ അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം സാഹിത്യകാരനും, മലയാളം & കേരള പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എം. ബി മനോജ് മലയാള ഭാഷയും സമകാലിക സാഹിത്യവും എന്ന വിഷയത്തിൽ സംവദിച്ചു. ഒന്നാം സെമസ്റ്റർ വിദ്യാർത്ഥി റഹൂഫ് നന്ദി പ്രകാശിപ്പിച്ചു.
0 Comments:
Post a Comment